ma blog

Friday, May 8, 2020

എന്തുകൊണ്ട് AIR INDIA പ്രവാസികളെ നാട്ടിൽ എത്തിക്കാൻ കുഞ്ഞൻ വിമാനങ്ങൾ ഉപയോഗിക്കുന്നു ?

നാനൂറ്റി അൻപതോളം സീറ്റുകൾ ഉള്ള ഫ്‌ളൈറ്റുകൾ ഉള്ള എയർ ഇന്ത്യ പ്രവാസികളെ നാട്ടിൽ എത്തിക്കാൻ പകുതിയിൽ താഴെ സീറ്റുകൾ ഉള്ള വിമാനങ്ങൾ ഉപയോഗിക്കുന്നതിൽ ഉള്ള ലോജിക് ഒന്ന് പറഞ്ഞു തരാമോ ?

വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള വിമാനങ്ങൾ കൈവശം ഉള്ള എയർ ഇന്ത്യ ഇതുപോലെ ഉള്ള അടിയന്തര ഘട്ടങ്ങളിൽ എന്തുകൊണ്ട് അവ ഉപയോഗിക്കുന്നില്ല ??

നിലവിൽ ഇത്തരത്തിലുള്ള പത്തൊൻപതോളം സർവിസുകൾ എയർ ഇന്ത്യ നടത്തുന്നുമുണ്ട്..

അധികം ആൾക്കാരെ കൊണ്ടുപോകാൻ എയർ ഇന്ത്യയുടെ കൈവശം ഉള്ള ഫ്ലൈറ്റ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.. 


എയർ ഇന്ത്യയുടെ ബോയിങ് ഫ്ലൈറ്റുകൾ 

Boeing 747-400    (Total Seats- 423)
In service-4

AVGEEK | World's Oldest Boeing 747-400 in Service Bids Final Farewell
Total seats - 423 (First-12 , Business-26, Economy-385)



Boeing 777-300ER    (Total Seats- 342)
 In service- 15

F-GZNB, Boeing 777-300ER, Air France, Tokyo Haneda | Flickr
Total seats - 342 (First-4 , Business-35, Economy-303)


Boeing 787-8     (Total Seats- 256)
In service- 27

Japan Airlines orders for four Boeing 787-8 Dreamliners - Airline ...
Total seats - 256 ( Business-18, Economy-238)



Boeing 777-200LR    (Total Seats- 238)
In service- 3

Boeing 777-200LR Potentially Offered to Qantas
Total seats - 238 (First-8 , Business-35, Economy-195)













Thursday, June 6, 2013

പ്രശസ്തര്‍ ലാലേട്ടനെ പറ്റി - വീഡിയോ കളക്ഷന്‍



പ്രസസ്തര്‍ ലാലേട്ടനെ പറ്റി.................


 

 
 

 



 




 



 

 

 



 

Monday, January 7, 2013

Android Mobile Apps on Windows PC

  ആന്‍ഡ്രോയ്ഡ് ഫോണ്‍ കയ്യില്‍  ഇല്ലാത്തവര്‍ക്ക് നിങ്ങളുടെ  കമ്പ്യൂട്ടറില്‍ ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷന്‍  ഇന്സ്റ്റാള്‍ ചെയ്യാം. ആപ്ലിക്കേഷനുകള് ‍ ഉപയോഗിക്കാനും ഗെയിമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തു കളിക്കാനും ഇതിലൂടെ പറ്റും, ഈ സോഫ്റ്റ്വെയര്‍ ഡൌണ്‍ ലോഡ് ചെയാന്‍ താഴെ ഉള്ള ലിങ്കില്‍  ക്ലിക്ക് ചെയുക.
 
   



 



Screenshots


     STEP 1 - Click on this exe file at the bottom left of your browser 




STEP 2 -Click "Continue" when this screen comes up 



 
STEP 3 -That's it! Start downloading apps to your PC.


 
    ഇഷ്ടപ്പട്ടാ‍ല്‍ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ !!!!!!!

Thursday, October 18, 2012

മൊബൈലില്‍ മലയാളം വായിയ്ക്കാനും എഴുതാനും...


ഈ സ്മാര്‍ട്ട്ഫോണ്‍ യുഗത്തില്‍ മിക്കവാറും പേര്‍ മൊബൈല്‍ ഇന്റെര്‍നെറ്റ് ഉപയോഗിയ്ക്കുന്നവരാണ്. യൂണികോഡ് വ്യാപകമായതോടെ മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകള്‍ക്ക് ഇന്ന് ഇന്റെര്‍നെറ്റില്‍ മുഖ്യസ്ഥാനമാണുള്ളത്. ഫേസ്‌ബുക്ക്, ബ്ലോഗുകള്‍, ഓര്‍ക്കുട്ട്, മലയാളം മെയില്‍, ട്വിറ്റര്‍, ദേശാഭിമാനി, മാതൃഭൂമി, മാധ്യമം മുതലായ പത്രങ്ങള്‍, വിക്കിപീഡിയ ഇവയൊക്കെ മലയാളം യൂണിക്കോഡ് ഉപയോഗിയ്ക്കുന്നു. പുതിയ കമ്പ്യൂട്ടറുകള്‍ എല്ലാം തന്നെ മലയാളം വായിയ്ക്കാനും എഴുതാനും പര്യാപ്തമായവയാണ്. എന്നാല്‍ മൊബൈലില്‍ മലയാളം വായിയ്ക്കാനും എഴുതാനും കഴിയുക വിദൂരസ്വപ്നമായിരുന്നു, ഈയടുത്തുവരെ. ഏറെക്കാലത്തെ അലച്ചിലിനു ശേഷം ഓണ്‍‌ലൈനില്‍ മലയാളം എഴുതാനും വായിയ്ക്കാനും കഴിയുന്ന ചില ടെക്നിക്കുകള്‍ പലയിടത്തു നിന്നുമായി ലഭിയ്ക്കുകയുണ്ടായി. അവ ഇവിടെ പങ്കുവെയ്ക്കുന്നു.


ശ്രദ്ധിയ്ക്കുക, ഈ അഭ്യാസങ്ങള്‍ മുഴുവന്‍ “Opera Mini" എന്ന മൊബൈല്‍ ബ്രൌസറിന്റെ സഹായത്തോടെ ആണ് ചെയ്യുന്നത്. മറ്റു ബ്രൌസറുകള്‍ ഇതിനു പര്യാപ്തമാണെന്ന് തോന്നുന്നില്ല (കൃത്യമായി അറിയില്ല. എന്നാല്‍ ആപ്പിളിന്റെ Safari ബ്രൌസറില്‍ മൊബൈല്‍ മലയാളം വായിയ്ക്കാന്‍ കഴിയുന്നുണ്ടെന്ന് ഒരു സുഹൃത്ത് പറഞ്ഞു). ആയതിനാല്‍ നിലവില്‍ Opera Mini നിങ്ങളുടെ മൊബൈലില്‍ ഇല്ലായെങ്കില്‍ ഡൌണ്‍‌ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം.

ആന്‍ഡ്രോയിഡ് മൊബൈലുകള്‍ക്ക്, “മാര്‍ക്കറ്റി“ല്‍ സെര്‍ച്ച് ചെയ്താല്‍ Opera Mini അനായാസം ലഭിയ്ക്കും. അല്ലാത്തവ www.m.opera.com സൈറ്റില്‍ പോയി ഡൌണ്‍‌ലോഡ് ചെയ്യുക. ഇനി:

1. OPERA MINI  ഇന്‍സ്റ്റാള്‍ ചെയ്യുക.

2. OPERA MINI ഓപണ്‍ ചെയ്യുക. അഡ്രസ് ബാറില്‍  config: എന്നു ടൈപ്പ് ചെയ്യുക. ( “ : “ കോളണ്‍ ചിഹ്നം ഇടാന്‍ മറക്കരുത്. )

3. ഇപ്പോള്‍ POWER USER SETTINGS എന്നൊരു പേജ് കിട്ടും. അത് താഴേയ്ക്ക് സ്ക്രോള്‍ ചെയ്യുക.
Use bitmap fonts for complex scripts എന്ന സെറ്റിങ്ങില്‍ എത്തുക. അവിടെ No എന്നു കാണുന്നത് Yes ആക്കുക.  Save ചെയ്യുക.

(ഒരു പക്ഷെ config: എന്നു ടൈപ്പു ചെയ്താല്‍ ചിലപ്പോള്‍ error കാണിച്ചേക്കാം. അപ്പോള്‍ opera:config എന്നു ടൈപ്പ് ചെയ്ത് ശ്രമിയ്ക്കുക. എന്നിട്ടും നടന്നില്ലെങ്കില്‍ ഓപറാ ക്ലോസ് ചെയ്ത്  വീണ്ടും ശ്രമിയ്ക്കുക. അല്ലെങ്കില്‍ Uninstall ചെയ്ത് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുക. ഞാന്‍ കുറേ പ്രാവശ്യം ശ്രമിച്ചിട്ടാണ് ശരിയായത്)

ഇനി നിങ്ങളുടെ ബ്ലോഗ്, ഫേസ്ബുക്ക്, വിക്കി,  മലയാളം യൂണിക്കോഡ് സൈറ്റുകള്‍ തുറന്നു നോക്കൂ..
ചില മൊബൈലുകളില്‍ ഫേസ്ബുക്ക്, ഓര്‍ക്കുട്ട്, ജിമെയില്‍ ഇവയൊക്കെ നേരത്തെ തന്നെ ഇന്‍സ്റ്റാള്‍ ചെയ്തിരിയ്ക്കും. അവയിലൊന്നും മലയാളം കിട്ടില്ല. അവ സൈന്‍ ഔട്ട് ചെയ്തിട്ട്, ഓപ്പറയില്‍ ലോഗിന്‍ ചെയ്യുക.

മലയാളം എഴുതാന്‍:

കമ്പ്യൂട്ടറില്‍ “കീമാന്‍“ ഉപയോഗിച്ച് മലയാളം എഴുതും‌പോലെ അനായാസമാണ് ഇതെന്ന് വിചാരിയ്ക്കരുത്. അത്ര അത്യാവശ്യമാണെങ്കിലോ അല്ലെങ്കില്‍  മിനക്കെടാന്‍ സമയമുണ്ടെങ്കിലോ മാത്രം ശ്രമിയ്ക്കുക. ഇത് ഓണ്‍‌ലൈനില്‍ മാത്രമേ സാധ്യമാകൂ.

സമ്മതമെങ്കില്‍ നിങ്ങളുടെ മൊബൈലില്‍ ടെക്സ്റ്റുകളുടെ CUT / COPY / PASTE ഓപഷ്നുകള്‍ എങ്ങനെയാണ് ചെയ്യുന്നതെന്ന് കണ്ടുപിടിയ്ക്കുക. എന്റെ സാംസങ്ങ് ടച്ച്സ്ക്രീന്‍ മൊബൈലില്‍ വലിയ വിഷമമില്ലാതെ അതു ചെയ്യാം. നിങ്ങളുടെ മൊബൈലിന്റേത് കണ്ടെത്തിയാല്‍ ഇനി “എഴുത്തി“ലേയ്ക്ക് കടക്കാം.

1. നിങ്ങളുടെ OPERA MINI യില്‍ ശ്രദ്ധാപൂര്‍വം  http://malayalam.keralamla.com/mobile/index.php  ഈ അഡ്രസ് തെറ്റാതെ ടൈപ്പ് ചെയ്ത് സൈറ്റിലേയ്ക്ക് പോകുക. (ഈ പേജ് ബുക്ക്മാര്‍ക്ക് ചെയ്തു വച്ചോളു.)

2. ഇപ്പോള്‍ ലഭിയ്ക്കുന്ന പേജില്‍ “Enter Text to be transliterated“ എന്നതിനു താഴെയുള്ള ടെക്‍സ്റ്റ് ബോക്സില്‍ മംഗ്ലീഷ് വാക്ക് ടൈപ്പ് ചെയ്യുക. ലിപി വിന്യാസം “കീമാന്‍“ പോലെ തന്നെ. ഇനി “Submit“ ബട്ടണ്‍ അമര്‍ത്തുക.

3. അല്പസമയത്തിനകം ടെക്സ്റ്റ് ബോക്സിനു മുകളിലായി നിങ്ങള്‍ ടൈപ്പ് ചെയ്ത ടെക്സ്റ്റ് മലയാളത്തില്‍ കാണപ്പെടും.

4. ടെക്സ്റ്റ് ബോക്സിനു താഴെയായി “Get Text“ എന്നു കാണുന്ന ബട്ടണ്‍ അമര്‍ത്തുക. അല്പസമയത്തിനം ആ ബോക്സില്‍ മലയാളം ടെക്സ്റ്റ് കാണപ്പെടും, എന്നാല്‍ ഏതാനും ചതുരകട്ടകളായിട്ടാണെന്നു മാത്രം. സാരമില്ല.

5. ഇനി സെലെക്ട് ചെയ്ത് നിങ്ങളുടെ മൊബൈലിന്റെ CUT / COPY ഓപ്ഷന്‍ ഉപയോഗിച്ച് കട്ടോ കോപ്പിയോ ചെയ്യുക.

6. ഓപറയിലെ മറ്റൊരു വിന്‍ഡോയില്‍ മലയാളം എഴുതേണ്ട സൈറ്റ് തുറക്കുക. അവിടെ   ആവശ്യമായിടത്ത് പേസ്റ്റ് ചെയ്യുക.

ശ്രദ്ധിയ്ക്കുക, ഓരോ വാക്കായിട്ടുമാത്രമേ ട്രാന്‍സ്‌ലിറ്റെറേഷന്‍ സാധിയ്ക്കൂ. ആയതിനാല്‍ മലയാളം എഴുതേണ്ട സൈറ്റും ട്രാന്‍സ്‌ലിറ്റെറേഷന്‍ സൈറ്റും  തുറന്നു വയ്ക്കുക. ഓരോ പ്രാവശ്യവും മാറി മാറി ടോഗിള്‍ ചെയ്യുക.  QWERTY കീപാഡോ ടച്ച് സ്ക്രീനോ ഉള്ള മൊബൈലുകളില്‍ ടൈപ്പിങ്ങ് അത്ര വിഷമകരമായിരിയ്ക്കില്ല. അല്ലാത്തവയില്‍ ഈ പരിപാടി അത്ര സുഖകരമാണെന്ന് തോന്നുന്നില്ല. എന്തായാലും ശ്രമിച്ചു നോക്കൂ.

ANDROID ഫോണില്‍ മലയാളം ടൈപ്പ്  ചെയ്യാനുള്ള അപ്ലിക്കേഷനുകളില്‍ "വരമൊഴി"യെ വെല്ലാന്‍ ഞാന്‍ ഇതു എഴുതുന്ന സമയം വരെ വേറെ ഒരു അപ്ലിക്കേഷന്‍ ഇല്ല......( എന്‍റെ അറിവില്‍ )


ഉപകാര പ്രദമായാല്‍ ഷെയര്‍ ചെയ്യണേ..................



Saturday, August 11, 2012

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിലെ ചതിക്കുഴികള്‍

പാവപ്പെട്ടവരുടെ എയര്‍ലൈനുകള്‍ (എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ , എയര്‍ അറേബ്യ) ഒഴികെ മറ്റുള്ള എയര്‍ലൈനുകളില്‍ "വെബ്‌സൈറ്റില്‍" പോയി ക്രെഡിറ്റ്‌ കാര്‍ഡ്‌ വഴി ടിക്കറ്റ്‌ എടുക്കുന്നവര്‍ മനസിലാക്കിയിരിക്കേണ്ട  ഒരു കാര്യം ഉണ്ട്, 
മറ്റുള്ള എയര്‍ലൈനുകള്‍ ഓണ്‍ലൈന്‍ വഴിയുള്ളതിനേക്കാള്‍ ട്രാവല്‍ ഏജന്‍റ് വഴിയുള്ള ടിക്കറ്റ്‌ വില്‍പ്പനയാണ് പ്രോമോട്ട്  ചെയ്യുന്നത്, ആയതിനാല്‍ ഓണ്‍ലൈന്‍ ടിക്കറ്റ്‌ ക്രെടിറ്റ്‌ കാര്‍ഡ്‌ വഴി ഇഷ്യൂ ചെയ്യുന്നവര്‍ക്ക് ആയിരങ്ങള്‍ നഷ്ട്ടമാകും, കമ്പ്യൂട്ടര്‍ റിസേര്‍വറേന്‍ സിസ്റ്റം (CRS) വഴി ഇഷ്യൂ ചെയ്യുന്ന ഇത്തരം ടിക്കെറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാകുന്നതിനേക്കാള്‍ വളരെ കുറഞ്ഞ നിരക്കില്‍ നമുക്ക് ലഭ്യമാകും , 

എങ്ങനെയാണെന്നല്ലെ ?


ട്രാവല്‍ ഏജന്‍റ് അവരുടെ സിസ്റ്റം വഴി കുറഞ്ഞ നിരക്കിലുള്ള ടിക്കെടുകള്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന ആളിന്‍റെ പേരില്‍ "വെയിറ്റ് ലിസ്റ്റ് " ചെയ്തു ബുക്ക്‌ ചെയ്യാന്‍ സാധിയ്ക്കും, എയര്‍ ലൈന്‍ കുറഞ്ഞ നിരക്കിലുള്ള ക്ലാസ്സുകള്‍ ഓപ്പണ്‍ ചെയ്യുന്ന അതെ സമയം തന്നെ ഈ ടിക്കെറ്റുകള്‍ 'കണ്‍ഫോം' ആകുന്നതാണ്, അതെ സമയം ഓണ്‍ലൈനില്‍ ഇത്തരം കുറഞ്ഞ നിരക്കുകള്‍ കാണാന്‍ സാധ്യത വളരെ കുറവാണ് 
കാരണം "വെയിറ്റ് ലിസ്റ്റ് " ചെയ്തു ബുക്ക്‌ ചെയ്ത ടിക്കെറ്റുകള്‍ കണ്‍ഫോം ആയതിനു ശേഷം ബാക്കിയുള്ള സീറ്റുകള്‍ മാത്രമേ ഓണ്‍ലൈനില്‍ ലഭ്യമാകൂ...  
"എമിറേറ്റ്സ്" പോലുള്ള ഫ്ലൈറ്റുകളില്‍  തൊട്ടടുത്തുള്ള ക്ലാസ്സുകളില്‍ തന്നെ ആയിരങ്ങള്‍ വ്യത്യാസം കാണിക്കാറുണ്ട് , ആയതിനാല്‍ ഓണ്‍ലൈന്‍ ടിക്കറ്റ്‌ (എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ , എയര്‍ അറേബ്യ ഒഴികെ)
എടുക്കുന്നവര്‍ ട്രാവല്‍ ഏജന്‍റ്നെ കൂടി ഒന്ന് വിളിച്ചു അന്വേഷിച്ചാല്‍ നന്നായിരിയ്ക്കും, കൂടാതെ ഇത്തരം എയര്‍ ലൈനുകളില്‍ "ഗ്രൂപ്പ്‌ ഫെയര്‍ " ട്രാവല്‍ ഏജന്‍റ്സിന് കിട്ടുക പതിവാണ് , ഇത്തരം ഫെയറിനു സാധാരണ ഈടാക്കുന്ന ഫെയറിനെക്കളും വളരെയേറെ കുറവ് കിട്ടുന്നതാണ് 

ഒന്ന് കൂടി വിശദമാക്കാം , എക്കോണമി ക്ലാസ്സില്‍ തന്നെ ഇംഗ്ലീഷ് അക്ഷരമാലയിലെ ഒട്ടുമിക്ക അക്ഷരങ്ങളും ഓരോ ക്ലാസ്സിനായി ഇട്ടിട്ടുണ്ട് (K, L, M, N, O) , 
ഇതു എന്തിനാണ് എന്നല്ലേ ?
 ആവശ്യാനുസരണം എക്കോണമി ക്ലാസ്സില്‍ തന്നെ വളരെ കുറഞ്ഞ ഫെയറും അതെ പോലെ തന്നെ ബിസ്സിനസ് ക്ലാസ്സിനോട് അടുത്ത നില്‍ക്കുന്ന ഫെയറും അവര്‍ക്ക് ഈടാക്കവുന്നതാണ്,  


വിധി : ഒരേ ദിവസം 8500 കൊടുത്തു ടിക്കറ്റ്‌ എടുത്ത സാധാരണക്കാരനും , 13500 കൊടുത്തെടുത്ത ക്രെഡിറ്റ്‌ കാര്‍ഡുള്ള "സാറും" അടുത്തടുത്തിരുന്നു പറക്കും....

Friday, August 10, 2012

ടൈപ്പിംഗ് സ്പീഡ്‌ കൂട്ടാന്‍ ഒരു ഫ്രീ സോഫ്റ്റ്‌വെയര്‍


ടൈപ്പിംഗ് സ്പീഡ്‌ കൂട്ടാന്‍ ഒരു ഫ്രീ സോഫ്റ്റ്‌വെയര്‍ ഇതു ഡൌണ്‍ലോഡ്‌ ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യൂ 



സ്ക്രീന്‍ ഷോട്ടുകള്‍ ചുവടെ കൊടുക്കുന്നു
















ഇതില്‍ കൈവിരലുകള്‍ എപ്രകാരമാണ് വയ്ക്കെണ്ടതെന്നും, ടൈപ്പിംഗ് സ്പീഡ്‌ കൂട്ടാനുള്ള നിരവധി ഗെയിമുകളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു.....



ഉപകാരപ്പെട്ടു എങ്കില്‍ , 
ആര്‍ക്കെങ്കിലും ഉപകാരപ്പെടും എങ്കില്‍ 
ഷെയര്‍ ചെയ്യുക....


Wednesday, August 8, 2012

ഒരേ സമയം ഗൂഗിള്‍ടോക്കില്‍ ഒന്നിലധികം അക്കൗണ്ടില്‍ ചാറ്റ് ചെയ്യൂ.....

ഒരേ സമയം ഗൂഗിള്‍ടോക്കില്‍ ഒന്നിലധികം അക്കൗണ്ടില്‍ ചാറ്റ് ചെയ്യൂ.....


സാധാരണ ഗൂഗിള്‍ടോക്കില്‍ (G-talk)ഒരു കമ്പ്യൂട്ടറില്‍ നിന്നും ഒരു യൂസര്‍'നെ ഒരു സമയം ലോഗിന്‍ ചെയ്യാന്‍ സാധിക്കു .. വേറെ യൂസര്‍ക്ക് ചാറ്റ് ചെയ്യണമെങ്കില്‍ ജിമെയില്‍'ലോ, ഗൂഗിള്‍ പ്ലുസിലോ, ഓര്‍കുട്ടിലോ,വേറെ ഒരു ബ്രൌസര്‍ വഴി കേറേണ്ടി വരും .. അതൊരു ബുദ്ധിമുട്ടായി തോന്നാറില്ലേ .. എന്നാല്‍ ഈ ട്രിക്ക് ഉപയോഗിച്ച് എത്ര അക്കൗണ്ട്‌ വേണമെങ്കിലും ഗൂഗിള്‍ ടാല്കില്‍ ഓപ്പണ്‍ ചെയ്യാന്‍ സാധിക്കും .. ഇതുപോലെ ചെറിയൊരു മാറ്റം വരുത്തിയാല്‍ മതി ..

ഗൂഗിള്‍ ടോക്ക് ഷോര്‍ട്ട് കട്ടിന്‍റെ Properties എടുക്കുക (google talk properties ) അതില്‍ ' target ' എടുക്കുക്ക 


 അതില്‍ ലാസ്റ്റ് /startmenu എന്നത് മാറ്റി /nomutex എന്നാക്കുക "അപ്ലൈ" ചെയ്യുക "ഓക്കേ" കൊടുക്കുക ..



 ഇനി ഡസ്ക്ടോപില്‍ കിടക്കുന്ന ഗൂഗിള്‍ ടാല്കില്‍ 
എത്ര ക്ലിക്ക് ചെയ്യുന്നുവോ അത്രെയും ഗൂഗിള്‍ ടോക്ക് വരും ഇനി അതില്‍ ഓരോന്നിലും ഓരോ user ക്കും കേറാം.. ചാറ്റ് ചെയ്യാം ..



("D:\Program Files\Google\Google Talk\googletalk.exe" ഇങ്ങനെ ആണ് ചില ആളുകളുടെ ടാര്‍ജെറ്റ്‌ ഏരിയയില്‍ കാണുന്നത് എങ്കില്‍  ..അവര്‍ ഇങ്ങനെ ചെയ്യുക ."D:\Program Files\Google\Google Talk\googletalk.exe" /nomutex  )




സംഭവം വര്‍ക്ക് ചെയ്യുന്നുണ്ടെല്‍ ഷെയര്‍ ചെയ്യണേ......



--------------- Twitter Bird Gadget