പാവപ്പെട്ടവരുടെ എയര്‍ലൈനുകള്‍ (എയര്‍
ഇന്ത്യ എക്സ്പ്രസ്സ് , എയര്‍ അറേബ്യ) ഒഴികെ
മറ്റുള്ള എയര്‍ലൈനുകളില്‍ "വെബ്‌സൈറ്റില്‍" പോയി ക്രെഡിറ്റ് കാര്‍ഡ്
വഴി ടിക്കറ്റ് എടുക്കുന്നവര്‍ മനസിലാക്കിയിരിക്കേണ്ട ഒരു കാര്യം ഉണ്ട്,
മറ്റുള്ള എയര്‍ലൈനുകള്‍ ഓണ്‍ലൈന്‍ വഴിയുള്ളതിനേക്കാള്‍ ട്രാവല്‍ ഏജന്‍റ് വഴിയുള്ള ടിക്കറ്റ് വില്‍പ്പനയാണ് പ്രോമോട്ട് ചെയ്യുന്നത്, ആയതിനാല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ക്രെടിറ്റ് കാര്‍ഡ് വഴി ഇഷ്യൂ ചെയ്യുന്നവര്‍ക്ക് ആയിരങ്ങള്‍ നഷ്ട്ടമാകും, കമ്പ്യൂട്ടര്‍ റിസേര്‍വറേന്‍ സിസ്റ്റം (CRS) വഴി ഇഷ്യൂ ചെയ്യുന്ന ഇത്തരം ടിക്കെറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാകുന്നതിനേക്കാള്‍ വളരെ കുറഞ്ഞ നിരക്കില്‍ നമുക്ക് ലഭ്യമാകും ,
എങ്ങനെയാണെന്നല്ലെ ?

ട്രാവല്‍ ഏജന്‍റ് അവരുടെ സിസ്റ്റം വഴി കുറഞ്ഞ നിരക്കിലുള്ള ടിക്കെടുകള്‍
യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന ആളിന്‍റെ പേരില്‍ "വെയിറ്റ് ലിസ്റ്റ് "
ചെയ്തു ബുക്ക് ചെയ്യാന്‍ സാധിയ്ക്കും, എയര്‍ ലൈന്‍ കുറഞ്ഞ നിരക്കിലുള്ള
ക്ലാസ്സുകള്‍ ഓപ്പണ്‍ ചെയ്യുന്ന അതെ സമയം തന്നെ ഈ ടിക്കെറ്റുകള്‍ 'കണ്‍ഫോം'
ആകുന്നതാണ്, അതെ സമയം ഓണ്‍ലൈനില്‍ ഇത്തരം കുറഞ്ഞ നിരക്കുകള്‍ കാണാന്‍
സാധ്യത വളരെ കുറവാണ്
കാരണം "വെയിറ്റ് ലിസ്റ്റ് " ചെയ്തു ബുക്ക് ചെയ്ത ടിക്കെറ്റുകള്‍ കണ്‍ഫോം ആയതിനു ശേഷം ബാക്കിയുള്ള സീറ്റുകള്‍ മാത്രമേ ഓണ്‍ലൈനില്‍ ലഭ്യമാകൂ...
"എമിറേറ്റ്സ്" പോലുള്ള ഫ്ലൈറ്റുകളില്‍ തൊട്ടടുത്തുള്ള ക്ലാസ്സുകളില്‍ തന്നെ
ആയിരങ്ങള്‍ വ്യത്യാസം കാണിക്കാറുണ്ട് , ആയതിനാല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് (എയര്‍ ഇന്ത്യ എക്സ്പ്രസ്സ് , എയര്‍ അറേബ്യ ഒഴികെ)
എടുക്കുന്നവര്‍ ട്രാവല്‍ ഏജന്‍റ്നെ കൂടി ഒന്ന് വിളിച്ചു അന്വേഷിച്ചാല്‍ നന്നായിരിയ്ക്കും, കൂടാതെ ഇത്തരം എയര്‍ ലൈനുകളില്‍ "ഗ്രൂപ്പ് ഫെയര്‍ " ട്രാവല്‍ ഏജന്‍റ്സിന് കിട്ടുക പതിവാണ് , ഇത്തരം ഫെയറിനു സാധാരണ ഈടാക്കുന്ന ഫെയറിനെക്കളും വളരെയേറെ കുറവ് കിട്ടുന്നതാണ്
ഒന്ന്
കൂടി വിശദമാക്കാം , എക്കോണമി ക്ലാസ്സില്‍ തന്നെ ഇംഗ്ലീഷ് അക്ഷരമാലയിലെ
ഒട്ടുമിക്ക അക്ഷരങ്ങളും ഓരോ ക്ലാസ്സിനായി ഇട്ടിട്ടുണ്ട് (K, L, M, N, O) ,
ഇതു
എന്തിനാണ് എന്നല്ലേ ?
ആവശ്യാനുസരണം എക്കോണമി ക്ലാസ്സില്‍ തന്നെ വളരെ കുറഞ്ഞ ഫെയറും അതെ പോലെ തന്നെ ബിസ്സിനസ് ക്ലാസ്സിനോട് അടുത്ത നില്‍ക്കുന്ന ഫെയറും അവര്‍ക്ക് ഈടാക്കവുന്നതാണ്,
വിധി
: ഒരേ ദിവസം 8500 കൊടുത്തു ടിക്കറ്റ് എടുത്ത സാധാരണക്കാരനും , 13500
കൊടുത്തെടുത്ത ക്രെഡിറ്റ് കാര്‍ഡുള്ള "സാറും" അടുത്തടുത്തിരുന്നു പറക്കും....