ma blog

Tuesday, August 7, 2012

എയര്‍ ഇന്ത്യയുടെ ഒടുക്കലുത്തെ വിസാ മെസ്സേജ്


 'വിസാ മെസ്സേജ്' എന്ന പേരില്‍ പ്രവാസികളെ നെട്ടോട്ടം ഓടിക്കുക എന്നത് നമ്മുടെ സ്വന്തം എയര്‍ ഇന്ത്യ യുടെ സ്ഥിരം പരുപാടിയാണ്,


വിസിറ്റിംഗ് വിസയാണേല്‍ പിന്നെ പറയുകയും വേണ്ട.....മസ്ക്കറ്റിലോട്ടു ആണേല്‍ പിന്നെ പോകുകേം വേണ്ട....
ഇതിനെ പറ്റി കൂടുതല്‍ അറിയാതെ എയര്‍-പോര്‍ട്ടില്‍ ചെന്ന് പെടുന്നവര്‍ കുടുങ്ങുക തന്നെ ചെയ്യും, ഒരു പക്ഷെ വര്‍ഷങ്ങള്‍ വിമാനയാത്ര നടത്തിയിരിയ്ക്കാം നിങ്ങള്‍ എന്നിരുന്നാലും പുതിയ വിസയിലുള്ള "എയര്‍ ഇന്ത്യ"യാത്ര നിങ്ങളെയും വെട്ടിലാക്കും...!!! 
ഇന്ത്യയില്‍ സര്‍വീസ് നടത്തുന്ന ഒരേയൊരു വിമാനം അല്ല എയര്‍ ഇന്ത്യ ,  പിന്നെ എന്തിനു അവര്‍ അവരുടെതായ നിയമങ്ങള്‍ യാത്രക്കാരുടെ മുകളില്‍ അടിച്ചേല്‍പ്പിക്കുന്നു..?
 
അതെ..... ശരിയാണ്..... നമ്മള്‍ ഒരു പുതിയ വിസയില്‍ മറ്റൊരു രാജ്യത്തിലേക്ക് പോകുമ്പോള്‍ കയ്യില്‍ "വിസയുടെ കോപ്പി" മാത്രം കിട്ടിയവര്‍ ചതിയില്‍ അകപ്പെടാതെയിരിക്കാനും, മറ്റൊരു രാജ്യത്തു ചെന്നിറങ്ങുന്ന  യാത്രക്കാരന്‍റെ സുരക്ഷയ്ക്കും വേണ്ടി തന്നെയാണ് ഇത്തരം ഒരു "വിസാ മെസ്സേജ്" നിയമം.. 
മേല്‍പ്പറഞ്ഞ ആ നിയമം എല്ലാ വിമാന കമ്പനികളും പാലിക്കുന്നുമുണ്ട്‌ പക്ഷെ.........
ഒരു ട്രാവല്‍ ഏജന്‍റ് സ്വന്തം ഐടിയില്‍ / ക്രെഡിറ്റ്‌ കാര്‍ഡ്‌ മുഖേന സ്വയം ഇഷ്യൂ ചെയ്യുന്ന ടിക്കറ്റ്‌ എന്നിവയില്‍, ചെല്ലാനുധ്യെശിക്കുന്ന രാജ്യങ്ങളില്‍ എയര്‍പോര്‍ട്ടില്‍ വിസ നിക്ഷേപിക്കുമ്പോള്‍ തന്നെ, എയര്‍ ഇന്ത്യ വെബ്‌സൈറ്റില്‍ അവര്‍ എന്‍ട്രി ചെയ്ത വിസ വിവരങ്ങള്‍ ലഭ്യമാകും... 
സാധാരണ രീതിയില്‍ വിസ അവിടെ നിക്ഷേപിച്ചിട്ടുണ്ടോ എന്ന വിവരം 'ടോള്‍ ഫ്രീ' യില്‍ വിളിച്ചു കണ്‍ഫോം ചെയ്‌താല്‍ മതിയാകും.
എന്നിരിക്കെ എയര്‍ ഇന്ത്യ പറയുന്നു : വിസ മെസ്സേജ് വിവരങ്ങള്‍ അവരുടെ "ഓഫീസുകളില്‍ നിന്ന് തന്നെ കളക്റ്റു ചെയ്യണം" 
കൂടാതെ അതില്‍ അവരുടെ "സ്റ്റാമ്പ്‌ " വേണമത്രേ....

ഓണ്‍ലൈന്‍ ടിക്കറ്റില്‍ സ്റാമ്പ്....?
 അപ്പോള്‍ ഒരു തിങ്കളാഴ്ച രാവിലെ പോകാനുള്ളയാള്‍ ശനിയാഴ്ച  വൈകുന്നേരം ടിക്കെട്ടെടുതാല്‍ ?

ലോകത്ത് എവിടെ നിന്നായാലും 'ഓണ്‍ലൈന്‍ ചെക്ക് ഇന്‍' സാധ്യമാകുന്ന ഈ കാലഖട്ടത്തില്‍ എയര്‍ ഇന്ത്യ മാത്രം എന്തിനു വാശി പിടിക്കുന്നു ?

മറ്റുള്ള വിമാനക്കമ്പിനികളെ നന്നാക്കുകയാണോ ഇവരുടെ ലക്ഷ്യം ? പ്രവാസികളുടെ ദുഖം ആര് കാണാന്‍...!!!!!


അനുഭവം : ആ ശനിയാഴ്ച 3-മണിയ്ക്ക്  "ഓണ്‍ലൈന്‍ സിസ്റ്റം അവയ്ലബിള്‍
" അല്ല എന്ന് പറഞ്ഞ ആ സുന്ദരി പെണ്‍കുട്ടിയില്‍ നിന്നും അടുത്തുള്ള കഫെയില്‍ പോയി വിസ മെസ്സേജ് ഞാന്‍ തന്നെ പ്രിന്‍റ് എടുത്തു വന്ന് അതില്‍ ആ മനോഹരമായ കൈകൊണ്ട് സ്റ്റാമ്പ് ചെയ്തുവാങ്ങുമ്പോള്‍ എന്‍റെ മനസ്സില്‍ ഒരു പ്രാര്‍ത്ഥനയെ ഉണ്ടായിരുന്നുള്ളൂ... 
 
""എന്‍റെ ദൈവമേ നാളെയെങ്കിലും അത് സമയത്ത് എത്തണമേ....""





No comments:

Post a Comment

--------------- Twitter Bird Gadget