ma blog

Saturday, August 11, 2012

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിലെ ചതിക്കുഴികള്‍

പാവപ്പെട്ടവരുടെ എയര്‍ലൈനുകള്‍ (എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ , എയര്‍ അറേബ്യ) ഒഴികെ മറ്റുള്ള എയര്‍ലൈനുകളില്‍ "വെബ്‌സൈറ്റില്‍" പോയി ക്രെഡിറ്റ്‌ കാര്‍ഡ്‌ വഴി ടിക്കറ്റ്‌ എടുക്കുന്നവര്‍ മനസിലാക്കിയിരിക്കേണ്ട  ഒരു കാര്യം ഉണ്ട്, 
മറ്റുള്ള എയര്‍ലൈനുകള്‍ ഓണ്‍ലൈന്‍ വഴിയുള്ളതിനേക്കാള്‍ ട്രാവല്‍ ഏജന്‍റ് വഴിയുള്ള ടിക്കറ്റ്‌ വില്‍പ്പനയാണ് പ്രോമോട്ട്  ചെയ്യുന്നത്, ആയതിനാല്‍ ഓണ്‍ലൈന്‍ ടിക്കറ്റ്‌ ക്രെടിറ്റ്‌ കാര്‍ഡ്‌ വഴി ഇഷ്യൂ ചെയ്യുന്നവര്‍ക്ക് ആയിരങ്ങള്‍ നഷ്ട്ടമാകും, കമ്പ്യൂട്ടര്‍ റിസേര്‍വറേന്‍ സിസ്റ്റം (CRS) വഴി ഇഷ്യൂ ചെയ്യുന്ന ഇത്തരം ടിക്കെറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാകുന്നതിനേക്കാള്‍ വളരെ കുറഞ്ഞ നിരക്കില്‍ നമുക്ക് ലഭ്യമാകും , 

എങ്ങനെയാണെന്നല്ലെ ?


ട്രാവല്‍ ഏജന്‍റ് അവരുടെ സിസ്റ്റം വഴി കുറഞ്ഞ നിരക്കിലുള്ള ടിക്കെടുകള്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന ആളിന്‍റെ പേരില്‍ "വെയിറ്റ് ലിസ്റ്റ് " ചെയ്തു ബുക്ക്‌ ചെയ്യാന്‍ സാധിയ്ക്കും, എയര്‍ ലൈന്‍ കുറഞ്ഞ നിരക്കിലുള്ള ക്ലാസ്സുകള്‍ ഓപ്പണ്‍ ചെയ്യുന്ന അതെ സമയം തന്നെ ഈ ടിക്കെറ്റുകള്‍ 'കണ്‍ഫോം' ആകുന്നതാണ്, അതെ സമയം ഓണ്‍ലൈനില്‍ ഇത്തരം കുറഞ്ഞ നിരക്കുകള്‍ കാണാന്‍ സാധ്യത വളരെ കുറവാണ് 
കാരണം "വെയിറ്റ് ലിസ്റ്റ് " ചെയ്തു ബുക്ക്‌ ചെയ്ത ടിക്കെറ്റുകള്‍ കണ്‍ഫോം ആയതിനു ശേഷം ബാക്കിയുള്ള സീറ്റുകള്‍ മാത്രമേ ഓണ്‍ലൈനില്‍ ലഭ്യമാകൂ...  
"എമിറേറ്റ്സ്" പോലുള്ള ഫ്ലൈറ്റുകളില്‍  തൊട്ടടുത്തുള്ള ക്ലാസ്സുകളില്‍ തന്നെ ആയിരങ്ങള്‍ വ്യത്യാസം കാണിക്കാറുണ്ട് , ആയതിനാല്‍ ഓണ്‍ലൈന്‍ ടിക്കറ്റ്‌ (എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ , എയര്‍ അറേബ്യ ഒഴികെ)
എടുക്കുന്നവര്‍ ട്രാവല്‍ ഏജന്‍റ്നെ കൂടി ഒന്ന് വിളിച്ചു അന്വേഷിച്ചാല്‍ നന്നായിരിയ്ക്കും, കൂടാതെ ഇത്തരം എയര്‍ ലൈനുകളില്‍ "ഗ്രൂപ്പ്‌ ഫെയര്‍ " ട്രാവല്‍ ഏജന്‍റ്സിന് കിട്ടുക പതിവാണ് , ഇത്തരം ഫെയറിനു സാധാരണ ഈടാക്കുന്ന ഫെയറിനെക്കളും വളരെയേറെ കുറവ് കിട്ടുന്നതാണ് 

ഒന്ന് കൂടി വിശദമാക്കാം , എക്കോണമി ക്ലാസ്സില്‍ തന്നെ ഇംഗ്ലീഷ് അക്ഷരമാലയിലെ ഒട്ടുമിക്ക അക്ഷരങ്ങളും ഓരോ ക്ലാസ്സിനായി ഇട്ടിട്ടുണ്ട് (K, L, M, N, O) , 
ഇതു എന്തിനാണ് എന്നല്ലേ ?
 ആവശ്യാനുസരണം എക്കോണമി ക്ലാസ്സില്‍ തന്നെ വളരെ കുറഞ്ഞ ഫെയറും അതെ പോലെ തന്നെ ബിസ്സിനസ് ക്ലാസ്സിനോട് അടുത്ത നില്‍ക്കുന്ന ഫെയറും അവര്‍ക്ക് ഈടാക്കവുന്നതാണ്,  


വിധി : ഒരേ ദിവസം 8500 കൊടുത്തു ടിക്കറ്റ്‌ എടുത്ത സാധാരണക്കാരനും , 13500 കൊടുത്തെടുത്ത ക്രെഡിറ്റ്‌ കാര്‍ഡുള്ള "സാറും" അടുത്തടുത്തിരുന്നു പറക്കും....

Friday, August 10, 2012

ടൈപ്പിംഗ് സ്പീഡ്‌ കൂട്ടാന്‍ ഒരു ഫ്രീ സോഫ്റ്റ്‌വെയര്‍


ടൈപ്പിംഗ് സ്പീഡ്‌ കൂട്ടാന്‍ ഒരു ഫ്രീ സോഫ്റ്റ്‌വെയര്‍ ഇതു ഡൌണ്‍ലോഡ്‌ ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യൂ 



സ്ക്രീന്‍ ഷോട്ടുകള്‍ ചുവടെ കൊടുക്കുന്നു
















ഇതില്‍ കൈവിരലുകള്‍ എപ്രകാരമാണ് വയ്ക്കെണ്ടതെന്നും, ടൈപ്പിംഗ് സ്പീഡ്‌ കൂട്ടാനുള്ള നിരവധി ഗെയിമുകളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു.....



ഉപകാരപ്പെട്ടു എങ്കില്‍ , 
ആര്‍ക്കെങ്കിലും ഉപകാരപ്പെടും എങ്കില്‍ 
ഷെയര്‍ ചെയ്യുക....


Wednesday, August 8, 2012

ഒരേ സമയം ഗൂഗിള്‍ടോക്കില്‍ ഒന്നിലധികം അക്കൗണ്ടില്‍ ചാറ്റ് ചെയ്യൂ.....

ഒരേ സമയം ഗൂഗിള്‍ടോക്കില്‍ ഒന്നിലധികം അക്കൗണ്ടില്‍ ചാറ്റ് ചെയ്യൂ.....


സാധാരണ ഗൂഗിള്‍ടോക്കില്‍ (G-talk)ഒരു കമ്പ്യൂട്ടറില്‍ നിന്നും ഒരു യൂസര്‍'നെ ഒരു സമയം ലോഗിന്‍ ചെയ്യാന്‍ സാധിക്കു .. വേറെ യൂസര്‍ക്ക് ചാറ്റ് ചെയ്യണമെങ്കില്‍ ജിമെയില്‍'ലോ, ഗൂഗിള്‍ പ്ലുസിലോ, ഓര്‍കുട്ടിലോ,വേറെ ഒരു ബ്രൌസര്‍ വഴി കേറേണ്ടി വരും .. അതൊരു ബുദ്ധിമുട്ടായി തോന്നാറില്ലേ .. എന്നാല്‍ ഈ ട്രിക്ക് ഉപയോഗിച്ച് എത്ര അക്കൗണ്ട്‌ വേണമെങ്കിലും ഗൂഗിള്‍ ടാല്കില്‍ ഓപ്പണ്‍ ചെയ്യാന്‍ സാധിക്കും .. ഇതുപോലെ ചെറിയൊരു മാറ്റം വരുത്തിയാല്‍ മതി ..

ഗൂഗിള്‍ ടോക്ക് ഷോര്‍ട്ട് കട്ടിന്‍റെ Properties എടുക്കുക (google talk properties ) അതില്‍ ' target ' എടുക്കുക്ക 


 അതില്‍ ലാസ്റ്റ് /startmenu എന്നത് മാറ്റി /nomutex എന്നാക്കുക "അപ്ലൈ" ചെയ്യുക "ഓക്കേ" കൊടുക്കുക ..



 ഇനി ഡസ്ക്ടോപില്‍ കിടക്കുന്ന ഗൂഗിള്‍ ടാല്കില്‍ 
എത്ര ക്ലിക്ക് ചെയ്യുന്നുവോ അത്രെയും ഗൂഗിള്‍ ടോക്ക് വരും ഇനി അതില്‍ ഓരോന്നിലും ഓരോ user ക്കും കേറാം.. ചാറ്റ് ചെയ്യാം ..



("D:\Program Files\Google\Google Talk\googletalk.exe" ഇങ്ങനെ ആണ് ചില ആളുകളുടെ ടാര്‍ജെറ്റ്‌ ഏരിയയില്‍ കാണുന്നത് എങ്കില്‍  ..അവര്‍ ഇങ്ങനെ ചെയ്യുക ."D:\Program Files\Google\Google Talk\googletalk.exe" /nomutex  )




സംഭവം വര്‍ക്ക് ചെയ്യുന്നുണ്ടെല്‍ ഷെയര്‍ ചെയ്യണേ......



Tuesday, August 7, 2012

എയര്‍ ഇന്ത്യയുടെ ഒടുക്കലുത്തെ വിസാ മെസ്സേജ്


 'വിസാ മെസ്സേജ്' എന്ന പേരില്‍ പ്രവാസികളെ നെട്ടോട്ടം ഓടിക്കുക എന്നത് നമ്മുടെ സ്വന്തം എയര്‍ ഇന്ത്യ യുടെ സ്ഥിരം പരുപാടിയാണ്,


വിസിറ്റിംഗ് വിസയാണേല്‍ പിന്നെ പറയുകയും വേണ്ട.....മസ്ക്കറ്റിലോട്ടു ആണേല്‍ പിന്നെ പോകുകേം വേണ്ട....
ഇതിനെ പറ്റി കൂടുതല്‍ അറിയാതെ എയര്‍-പോര്‍ട്ടില്‍ ചെന്ന് പെടുന്നവര്‍ കുടുങ്ങുക തന്നെ ചെയ്യും, ഒരു പക്ഷെ വര്‍ഷങ്ങള്‍ വിമാനയാത്ര നടത്തിയിരിയ്ക്കാം നിങ്ങള്‍ എന്നിരുന്നാലും പുതിയ വിസയിലുള്ള "എയര്‍ ഇന്ത്യ"യാത്ര നിങ്ങളെയും വെട്ടിലാക്കും...!!! 
ഇന്ത്യയില്‍ സര്‍വീസ് നടത്തുന്ന ഒരേയൊരു വിമാനം അല്ല എയര്‍ ഇന്ത്യ ,  പിന്നെ എന്തിനു അവര്‍ അവരുടെതായ നിയമങ്ങള്‍ യാത്രക്കാരുടെ മുകളില്‍ അടിച്ചേല്‍പ്പിക്കുന്നു..?
 
അതെ..... ശരിയാണ്..... നമ്മള്‍ ഒരു പുതിയ വിസയില്‍ മറ്റൊരു രാജ്യത്തിലേക്ക് പോകുമ്പോള്‍ കയ്യില്‍ "വിസയുടെ കോപ്പി" മാത്രം കിട്ടിയവര്‍ ചതിയില്‍ അകപ്പെടാതെയിരിക്കാനും, മറ്റൊരു രാജ്യത്തു ചെന്നിറങ്ങുന്ന  യാത്രക്കാരന്‍റെ സുരക്ഷയ്ക്കും വേണ്ടി തന്നെയാണ് ഇത്തരം ഒരു "വിസാ മെസ്സേജ്" നിയമം.. 
മേല്‍പ്പറഞ്ഞ ആ നിയമം എല്ലാ വിമാന കമ്പനികളും പാലിക്കുന്നുമുണ്ട്‌ പക്ഷെ.........
ഒരു ട്രാവല്‍ ഏജന്‍റ് സ്വന്തം ഐടിയില്‍ / ക്രെഡിറ്റ്‌ കാര്‍ഡ്‌ മുഖേന സ്വയം ഇഷ്യൂ ചെയ്യുന്ന ടിക്കറ്റ്‌ എന്നിവയില്‍, ചെല്ലാനുധ്യെശിക്കുന്ന രാജ്യങ്ങളില്‍ എയര്‍പോര്‍ട്ടില്‍ വിസ നിക്ഷേപിക്കുമ്പോള്‍ തന്നെ, എയര്‍ ഇന്ത്യ വെബ്‌സൈറ്റില്‍ അവര്‍ എന്‍ട്രി ചെയ്ത വിസ വിവരങ്ങള്‍ ലഭ്യമാകും... 
സാധാരണ രീതിയില്‍ വിസ അവിടെ നിക്ഷേപിച്ചിട്ടുണ്ടോ എന്ന വിവരം 'ടോള്‍ ഫ്രീ' യില്‍ വിളിച്ചു കണ്‍ഫോം ചെയ്‌താല്‍ മതിയാകും.
എന്നിരിക്കെ എയര്‍ ഇന്ത്യ പറയുന്നു : വിസ മെസ്സേജ് വിവരങ്ങള്‍ അവരുടെ "ഓഫീസുകളില്‍ നിന്ന് തന്നെ കളക്റ്റു ചെയ്യണം" 
കൂടാതെ അതില്‍ അവരുടെ "സ്റ്റാമ്പ്‌ " വേണമത്രേ....

ഓണ്‍ലൈന്‍ ടിക്കറ്റില്‍ സ്റാമ്പ്....?
 അപ്പോള്‍ ഒരു തിങ്കളാഴ്ച രാവിലെ പോകാനുള്ളയാള്‍ ശനിയാഴ്ച  വൈകുന്നേരം ടിക്കെട്ടെടുതാല്‍ ?

ലോകത്ത് എവിടെ നിന്നായാലും 'ഓണ്‍ലൈന്‍ ചെക്ക് ഇന്‍' സാധ്യമാകുന്ന ഈ കാലഖട്ടത്തില്‍ എയര്‍ ഇന്ത്യ മാത്രം എന്തിനു വാശി പിടിക്കുന്നു ?

മറ്റുള്ള വിമാനക്കമ്പിനികളെ നന്നാക്കുകയാണോ ഇവരുടെ ലക്ഷ്യം ? പ്രവാസികളുടെ ദുഖം ആര് കാണാന്‍...!!!!!


അനുഭവം : ആ ശനിയാഴ്ച 3-മണിയ്ക്ക്  "ഓണ്‍ലൈന്‍ സിസ്റ്റം അവയ്ലബിള്‍
" അല്ല എന്ന് പറഞ്ഞ ആ സുന്ദരി പെണ്‍കുട്ടിയില്‍ നിന്നും അടുത്തുള്ള കഫെയില്‍ പോയി വിസ മെസ്സേജ് ഞാന്‍ തന്നെ പ്രിന്‍റ് എടുത്തു വന്ന് അതില്‍ ആ മനോഹരമായ കൈകൊണ്ട് സ്റ്റാമ്പ് ചെയ്തുവാങ്ങുമ്പോള്‍ എന്‍റെ മനസ്സില്‍ ഒരു പ്രാര്‍ത്ഥനയെ ഉണ്ടായിരുന്നുള്ളൂ... 
 
""എന്‍റെ ദൈവമേ നാളെയെങ്കിലും അത് സമയത്ത് എത്തണമേ....""





--------------- Twitter Bird Gadget