ma blog

Wednesday, May 30, 2012

"ഫെയ്ക്ക് ഐഡി കണ്ടു പിടിക്കാന്‍ ഒരു വഴി"



പ്രൊഫൈല്‍ പിക്ചര്‍ വ്യാജമാണോ എന്നറിയാന്‍ ഒരു ചെറിയ മാര്‍ഗ്ഗം....

പക്ഷെ ഇതു തന്നെ നമുക്ക് പലയിടത്തും പ്രയോജനം ചെയ്യും....
നമ്മുടെ കൂട്ടുകാരന്‍ യാത്രയ്ക്കിടയില്‍ എടുത്ത ഒരു ക്ലിപ്പിന്‍റെ സിമിലര്‍ ക്ലിപ്പുകള്‍ കണ്ടെത്തുന്നതിനും ഇതേ രീതി നമുക്ക് ഉപകരിയ്ക്കും... 


1.   ഇമേജ് നമ്മുടെ സിസ്റ്റത്തില്‍ സേവ് ചെയ്യുകയോ /  അതിന്‍റെ "ലിങ്ക് ലൊക്കേഷന്‍" റൈറ്റ് ബട്ടന്‍ ക്ലിക്ക് ചെയ്തു കോപ്പി ചെയ്യുകയോ ചെയ്യുക.




2.  പിന്നീട് ഗൂഗിളിന്‍റെ ഇമേജ് സേര്‍ച്ച്‌ ഓപ്ഷന്‍ എടുക്കുക  (ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക)

 
3.  അതില്‍ സേര്‍ച്ച്‌ ബാറിനു വലതു വശത്തായി ഒരു ചെറിയ ക്യാമറയുടെ ഇമേജ് കാണാവുന്നതാണ്, അവിടെ ക്ലിക്ക് ചെയ്യുമ്പോള്‍ ഇമേജ് "UPLOAD" ചെയ്യാനും/ ലിങ്ക് പേസ്റ്റ്‌ ചെയ്യാനും ഉള്ള  ഓപ്ഷന്‍ കാണാം, 
സൌകര്യപ്രദമായ രീതിയില്‍ നിങ്ങള്‍ക് സെലക്ട്‌ ചെയ്യാവുന്നതാണ്...



4. "UPLOAD"  ചെയ്യുകയോ, ലിങ്ക് പേസ്റ്റ്‌ ചെയ്യുകയോ ചെയ്തതിനു ശേഷം "സേര്‍ച്ച്‌" ചെയ്‌താല്‍ സിമിലര്‍ ഇമേജസ് നമുക്ക് കണ്ടെത്താം....






 ''വാക്കുകള്‍ക്ക്" പകരം "ചിത്രങ്ങള്‍" 
ഉപയോഗിക്കാവുന്ന ഗൂഗിളിന്‍റെ  ഈ സേര്‍ച്ച്‌ ഓപ്ഷന്‍ ആരെയും അതിശയിപ്പിക്കുന്ന ഒന്നാണ്...


ഈ വീഡിയോ അതിലേക്കു വിരല്‍ ചൂണ്ടുന്നു.....

 




ഇതു പണ്ടേ അറിയാമായിരുന്നു അല്ലേ.....? ഹും.... ഞാന്‍ ഊഹിച്ചു... 
എന്നാലും ഇരിക്കട്ടെ... ഒരു വഴിക്ക് പോകുവല്ലേ.......!!!!


Tuesday, May 29, 2012

" മറ്റുള്ളവരുടെ കമ്പ്യൂട്ടര്‍ നമുക്ക് വീട്ടിലിരുന്നു ഓപ്പറേറ്റു ചെയ്യാന്‍ ഒരു സോഫ്റ്റ്‌ വെയര്‍ "

  

ഈ സോഫ്റ്റ്‌വെയര്‍ വഴി നമുക്ക്‌ നമ്മുടെ സുഹൃത്തുക്കളുടെ കമ്പ്യൂട്ടര്‍ നമുക്ക് സ്വന്തം വീട്ടിലിരുന്നു ഓപ്പറേറ്റുചെയ്യാം....
ഇതിനു വേണ്ടത്  രണ്ടു സിസ്റ്റത്തിലും ഈ "TEAM VIEWER" സോഫ്റ്റ്‌വെയര്‍ മാത്രം....
നമ്മുടെ സിസ്റ്റത്തിന്‍റെ തകരാറുകള്‍ സമയനഷ്ട്ടം കൂടാതെ ശരിയാക്കാനും സാധിയ്ക്കും.
 ഇതിനായി ഇതു ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം കിട്ടുന്ന  "യൂസര്‍ ഐഡി" യും "പാസ്സ്വേഡും" നമ്മുടെ സഹായിക്കു പറഞ്ഞു കൊടുത്താല്‍ മതിയാകും.

ഈ സോഫ്റ്റ്‌വെയര്‍ നമുക്ക് എപ്പോള്‍ വേണമെങ്കിലും ഡിസ്കണക്ട് ചെയ്യാം.. കൂടാതെ നമ്മുടെ സിസ്റ്റത്തില്‍ എന്തൊക്കെയാണ് അയാള്‍ ചെയ്യുന്നത് എന്ന് നമുക്ക് നമ്മുടെ മോണിറ്ററില്‍ ദ്രിശ്യമാകുകയും ചെയ്യും..

"നമ്മുടെ അനുവാദം കൂടാതെ ആര്‍ക്കും ഇതു ആക്ടിവേറ്റു ചെയ്യാന്‍ സാധിക്കില്ല എന്ന് ചുരുക്കം""



ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക CLICK HERE

ഡൌണ്‍ലോഡ് ചെയ്ത ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.... 


സ്ക്രീന്‍ ഷോട്ടുകള്‍ ചുവടെ കൊടുക്കുന്നു...
 








നമ്മളില്‍ ഭൂരിപക്ഷം പേര്‍ക്കും ഈ സോഫ്റ്റ്‌വെയറിനെ പറ്റി അറിയാം...
ഇതു അറിയാത്തവര്‍ക്ക് വേണ്ടി ഉള്ളതാണേ...............





Monday, May 28, 2012

ഒരു പെണ്ണുകാണല്‍.......



കുട്ടി ചായയുമായി വന്നു, . മനു സൂക്ഷിച്ചുനോക്കി. ഇല്ല, ഇതുവരെ കണ്ട 3GP ക്ളിപ്പുകളിലൊന്നും ഇങ്ങനെയൊരു മുഖം കണ്ടിട്ടില്ല. മഹാഭാഗ്യം !
..............................................
"ഇതാണ്, ഇത് തന്നെയാണ് നിന്റെ പേര് അറ്റത്ത്‌ ചേര്‍ക്കാന്‍ പോണ ആ പെണ്‍കുട്ടി" മനസ്സ് അന്നൌന്‍സ് ചെയ്തു.
അപ്പുറത്തിരുന്നിരുന്ന ഏട്ടന്‍ തോണ്ടിയിട്ട് ചെവിയില്‍പറഞ്ഞു

"ഈ വായ പൊളിക്കലിലാണ് ഒരുപാട് പുരുഷജീവിതങ്ങള്‍ കല്ലത്തായത്. എന്റേതടക്കം!കണ്ട്രോള്‍ "
അപ്പോഴാണ് താനറിയാതെ തന്റെ വായ തുറന്നിരുന്നത് മനു ശ്രദ്ധിച്ചത്, അടച്ചു. ആ സൌന്ദര്യം മനുവിനെ അടാടെ ആകര്‍ഷിച്ചിരുന്നു.

പിന്നെയാണ് അറേഞ്ച്ട് മാര്യേജ് പെണ്ണുകാണലിലെ ആ പോപ്പുലര്‍ ഡയലോഗ്,

"പേരെന്താ"?

"സുജിത."

പക്ഷെ ഇവിടെ ചോദിച്ചത് ഏട്ടനും മറുപടി പറഞ്ഞത് അച്ഛനുമായി പോയി. മനു രണ്ടുപേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി.

കാലമെത്ര പുരോഗമിച്ചിട്ടും പെണ്ണുകാണലിന്റെ സ്ക്രിപ്റ്റിനും, സൊ കാള്‍ഡ് ഡയലോഗുകള്‍ക്കും ഒരു മാറ്റവും സംഭവിച്ചിട്ടില്ല.

"ഇനി അവര്‍ക്കെന്തെങ്കിലും സംസാരിക്കാനുണ്ടാവും, നമുക്കൊന്ന് മാറികൊടുക്കാം"

പെണ്ണ്കാണലിലെ പവര്‍പ്ലേയാണ്, ജയവും തോല്‍വിയും തീരുമാനിക്കുന്ന മിനുട്ടുകള്‍ !

മനുവിനെ സുജിതയുടെ അടുത്ത് ഒറ്റയ്ക്കാക്കി എല്ലാരും പോയി.
"ഓപ്പണായി ചോദിക്കുന്നതുകൊണ്ട് ഒന്നും തോന്നരുത് , ഇപ്പഴത്ത കാലമാണ് ........ആരോടെങ്കിലും വല്ല പ്രേമമോ മറ്റോ ഉണ്ടോ, ഉണ്ടെങ്കില്‍ പറഞ്ഞോളൂ നോ പ്രോബ്ലം......" മനു ചോദിച്ചു (Precaution No.1)

"ഒരു പാട് പേര് ഇങ്ങോട്ട് ഇഷ്ടാണ് എന്ന് പറഞ്ഞിട്ടുണ്ട് .......പക്ഷെ എനിക്ക് ..........ഇതുവരെയാരോടും ...........അങ്ങനെയൊന്നും............തോന്നിയിട്ടില്ല"

WOW! ഏതൊരു ബാച്ചിലറും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു ഹോട്ട് ഫേവറിറ്റ് റിപ്ലെ!! മനു ധൃതംഗപുളകിതനായി.
"ഞാന്‍ ഒരു ഫോട്ടോ എടുത്തോട്ടെ ?"
"മം ....എന്തിനാ ?"
"അനിയത്തി സേലത്ത് ചെറിയമ്മയുട വീട്ടില്‍ നിന്നാ പഠിക്കുന്നത്, അവള്‍ക്ക് അയച്ചുകൊടുത്ത്‌ അഭിപ്രായം ചോദിക്കാനാ
ആഹാ അഭിപ്രായം ചോദിയ്ക്കാന്‍ പറ്റിയ മൊതല്, കാണേണ്ട താമസം കുറ്റം പറഞ്ഞു തുടങ്ങിക്കോളും. ആ ഉടല് മുഴുവന്‍ അസൂയമാത്രേ ഉള്ളൂ. ക്ലാസ്സില്‍ തന്നെക്കാള്‍ ഗ്ലാമറുള്ള പെണ്‍പിള്ളേര്‍ ഉണ്ടാവാതിരിക്കാന്‍ തമിഴ്നാട്ടില്‍ പോയി പഠിക്കണ ടീമാ (ആത്മഗതം)

"ഉം ...എടുത്തോളൂ."

ആ മുഖം Galaxy s2 ഒപ്പിയെടുക്കുമ്പോള്‍ മനു എന്താണ് ഉദ്ദേശിച്ചുറപ്പിച്ചിരുന്നത് എന്ന് ആരും അറിഞ്ഞില്ല.

എല്ലാം കഴിഞ്ഞ്‌, പെണ്ണുകാണല്‍ ടീം ഇറങ്ങാറായി.
"ഞങ്ങള്‍ വിവരമറിയിപ്പിക്കാം."

ഒരുമാതിരിപെട്ട പെണ്ണുകാണല്‍ ഷോര്‍ട്ട് ഫിലിമൊക്കെ ആവസാനിക്കുന്നത് ഈ ഡയലോഗിലാണ് .

സുജിത ശശിധരനിലെ, ശശിധരന്‍ എന്ന ശശി പറഞ്ഞു,
"കത്തൊന്നും അയച്ച് അറിയിപ്പിക്കരുതേ, കല്യാണം വൈകിപോകും" പൊട്ടിച്ചിരി ......ഏകാംഗ പൊട്ടിച്ചിരി
വീണ്ടും ഒലക്കേമിലെ തമാശ! മനു ഏട്ടനെ നോക്കി, ഏട്ടന്‍ അടിക്കാത്ത ഫോണെടുത്ത് ചെവിയില്‍ വെച്ച് ഫ്രേമില്‍ നിന്നും സ്കൂട്ടാവുന്നു .

കുട്ട്യേടച്ഛന്‍ കഷണ്ടി, മാരക വിറ്റായിരിക്കുമെന്ന്‍ ബ്രോക്കര്‍ ഒരു സൂചന തന്നിരുന്നു, പക്ഷെ ഇമ്മാതിരി അമാനുഷിക വിറ്റടിക്കുന്ന ഉരുപ്പടിയായിരിക്കുമെന്ന്‍ കരുതിയില്ല. "വൈഫ് ഹൌസിലെ മാരീഡ് ലൈഫ് ഇരമ്പും !!"
ഡ്രൈവര്‍, അച്ഛന്‍, അമ്മ, മനു, ഏട്ടന്‍ . വണ്ടി നിറഞ്ഞു. വണ്ടി സ്റ്റാര്‍ട്ടായി.

"മനൂ, ഞങ്ങള്‍ക്കൊക്കെ ഇഷ്ടായി. നിന്റെ അഭിപ്രായം പറഞ്ഞില്ല ...."
"അമ്മാ, വീട്ടിലെത്തിയിട്ടു പറയാ അമ്മാ"
അമ്മയുടെ യോര്‍ക്കര്‍, ! "വീട്ടിലാരോടാടാ നിനക്ക് ചോദിക്കാനുള്ളത് ? "
അച്ഛന്റെ ബൌണ്‍സര്‍ , !! "ശരിയാ, വീട്ടിലുള്ള എല്ലാരും ഇവിടെയില്ലേ ? "
പക്ഷെ വിക്കറ്റെടുത്തത് ഏട്ടനായിരുന്നു, !!! "വീട്ടിലുള്ള ഒരാളുമാത്രം ഇവിടെയില്ല........വേലക്കാരി രമണി !"
നിശബ്ദത ..........
.
.
.
.

"നീ നോ പറഞ്ഞാല്‍ ഇവിടെ ഒന്നും സംഭവിക്കില്ല, പക്ഷെ നിന്റെയൊരു യെസ്, ഒരു ചരിത്രമാവും. വരാനിരിക്കുന്ന പേര്‍ക്ക് യെസ് എന്ന്‍ പറയാന്‍ ധൈര്യം നല്‍ക്കുന്ന ചരിത്രം"

അച്ഛന് 'ട്രാഫിക്കി'ലെ ഡയലോഗടിക്കാന്‍ കണ്ട സമയം. മനു കൌണ്ടര്‍ അറ്റാക്ക്‌ തുടങ്ങി.

"നിങ്ങള്‍ക്കെന്താ ഇത്ര ധൃതി? നിങ്ങള് മൂന്നാളും ഇന്റര്‍നെറ്റും, മൊബൈലും കേരളത്തില്‍ വരുന്നതിനും മുന്നേ കല്യാണം കഴിച്ചോരാണ്. കാലം മാറി, പെണ്‍കുട്ട്യോള് അതിനേക്കാട്ടും മാറി. ഇക്കാലത്ത് പെണ്ണ്കെട്ടാന്‍ പോകുമ്പോ പലതും നോക്കണം, ഈ തലമുറയ്ക്കേ അതിന്റെ വിഷമം അറിയൂ"
അതേറ്റു, വീണ്ടും നിശബ്ദത.

ഡ്രൈവര്‍ സുഗുണേട്ടന്‍ ആക്സിലേറ്ററില്‍ ദേഷ്യം തീര്‍ക്കുന്നത് മനു ശ്രദ്ധിച്ചു. ഹോ ഹോ, അപ്പൊ ഏട്ടന്റെ ആ രമണി വിറ്റ് അവിടെയാണ് കൊണ്ടത് ! ഇങ്ങനെയൊരു കുടുംബാ സൂത്രണം എന്റെ വീട്ടില്‍ നടക്കുന്നത് ഇപ്പോഴാണ്‌ അറിയുന്നത് . അങ്ങനെ വരട്ടെ , സുഗുണേട്ടനെ അച്ഛന്‍ ചീത്ത പറയുന്ന ദിവസം തന്നെ, സാമ്പാറില്‍ ഉപ്പുകൂടുന്ന ആ പ്രതിഭാസത്തിന്റെ പൊരുള്‍ ഇതായിരുന്നല്ലേ ? ഇതൊന്ന്‍ കഴിയട്ടെ ശരിയാക്കിതരാം (ആത്മഗതം).

വീടെത്തി, മനു മുറിയില്‍കേറി വാതിലടച്ചു. ട്വിട്ടെരില്‍ സ്റ്റാറ്റസ് ഇട്ടു, 'പെണ്ണ് കണ്ടു '. എന്നിട്ട ഗൂഗിള്‍ ഇമേജ് സെര്‍ച്ച്‌ എടുത്തു, നേരത്തെ എടുത്ത സുജിത ശശിധരന്റെ ഫോട്ടോ അവിടേക്ക് അപ്ലോഡ് ചെയ്തു.

ഹോ ! മനുവിന് പാതി ആശ്വാസമായി. സിമിലര്‍ ഇമേജസ് ഒന്നും ഗൂഗിളിനു തപ്പിയിട്ടു കിട്ടിയില്ലത്രേ !! അപ്പൊ അവളുടെ ഫോട്ടോകള്‍ ഒന്നും വെബ്‌ സൈറ്റുകളില്‍ ഇല്ലെന്നുറപ്പിക്കാം.

"ഇനി വല്ല വീഡിയോസ്??" ഇതുപോലെ, നെറ്റിലുള്ള സിമിലര്‍ വീഡിയോസ് സെര്‍ച്ച്‌ ചെയ്യാന്‍ വകുപ്പില്ല.

"ടെക്നോളജി ഇനിയും ഒരുപാട് പുരോഗമിക്കേണ്ടിയിരിക്കുന്നു." ഉണ്ടാവില്ല എന്ന വിശ്വാസത്തില്‍ മനു മുന്നോട്ടുനീങ്ങി .

ഇനിയാണ് അടുത്ത കടമ്പ, ഫേസ്ബുക്ക്‌ .......സക്കര്‍ ബര്‍ഗിനെ ധ്യാനിച്ച് തുറന്നു.

പേരടിച്ചു, സുജിത ശശിധരന്‍ ........ സെര്‍ച്ച്‌ റിസള്‍ട്ട് വന്നു.
"ങേ! അതിലും ഗ്ലാമറുള്ള കുറെ സജിത ശശിധരന്മാര്‍!!!!", മനസ്സില്‍ കോഴി കൂവി.

"പിന്നെ നോക്കാം ഇപ്പൊ ഇതാണ് വലുത് "
അവളുടെ പ്രൊഫൈല്‍ ! 328 ഫ്രണ്ട്സ്. ഫോട്ടോകള്‍ ലോക്ക് ചെയ്ത് വെച്ചിട്ടുണ്ട്! ആശ്വാസം. വകതിരിവുള്ള കുട്ടിയാണ്.

ഒരു മ്യൂച്ചല്‍ ഫ്രണ്ട്! വിശാഖ് !! പടച്ചോനേ പെട്ട്, എന്റെ 679 ഫ്രണ്ട്സില്‍ ഈ കുരുപ്പിനെ മാത്രേ കണ്ടുള്ളൂ ഇവള്‍ക്ക് മ്യൂച്ചല്‍ ഫ്രെണ്ടാക്കാന്‍ ? വേറെ ആരായിരുന്നെങ്കിലും പ്രശ്നമുണ്ടായിരുന്നില്ല. മനുവിന്റെ നെഞ്ചു പെടച്ചു തുടങ്ങി.
അവന്‍ ഫോണെടുത്ത് വിശാഖിനു ഡയല്‍ ചെയ്തു.

"അളിയാ വിശാഖേ ......ഞാനിന്നോരുത്തിയെ പെണ്ണ് കണ്ടു, ഇഷ്ടപെടുകയോക്കെ ചെയ്തു ...പക്ഷെ ഫേസ്ബുക്കില് നോക്കിയപ്പോ നീ മ്യൂച്ചല്‍ ഫ്രണ്ട്. അതുകണ്ടപ്പോ....."

"ഏതാടാ ആള്?"

"ഒരു സുജിത ശശിധരന്‍ "

"പേടിക്കണ്ടാടാ, ഞാന്‍ ഫോട്ടോ കണ്ടു റിക്വസ്റ്റ് അയച്ചതാ,അവള് ആള് മാറി ആക്സെപ്റ് ചെയ്തു. ഞാന്‍ കുറെ വളയ്ക്കാന്‍ നോക്കി. മെസേജിനു ഒരു റിപ്ല്യ്‌ പോലും തരുന്നില്ല. നീ ധൈര്യായിട്ട് കെട്ടിക്കോ, നല്ല കുട്ട്യാവും."
അവനു ഒരു ഗംബീരന്‍ ട്രീറ്റ്‌ ഓഫര്‍ ചെയ്ത് മനു ഫോണ്‍ വെച്ചു.

"ഈ പ്രൊഫൈല്‍ എനിക്കുള്ളതാണ്", മനു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. പുറത്ത് വന്ന എല്ലാവരോടും ഇച്ചിരി നാണത്തോടെ പറഞ്ഞു,
"ഉറപ്പിച്ചോളൂ, എനിക്ക് സമ്മതമാണ് "

കുഭത്തിലെ രണ്ടാമത്തെ ഞാറാഴ്ച. കല്യാണമൊക്കെ രാവിലെയേ കഴിഞ്ഞ്‌ .

ഇപ്പൊ രാത്രി, അല്ല ആദ്യരാത്രി.
സുജിത മനു, സിനിമാ സ്റ്റൈലില്‍ കസവുമുണ്ടും, മുല്ലപ്പൂവുമണിഞ്ഞ്, കയ്യില്‍ പാല്‍ഗ്ലാസുമായി മുറിയിലേക്ക് കടന്ന്‍ വാതിലടച്ചു.

അവിടെ ജനലും തുറന്നിട്ട് നക്ഷത്രമെണ്ണുന്ന വരന്‍, കയ്യില്‍ കിങ്ങ്സ് പുകഞ്ഞു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.....

മനു വധുവിനെ നോക്കി ഒന്ന് ചിരിച്ചു.

അവള്‍ മനസ്സിലായില്ലെന്ന ഭാവത്തില്‍ മുഖത്തേക്ക് നോക്കി.

"അല്ല, പണ്ടൊക്കെ ഈ ആദ്യരാത്രികളിലെ സ്ഥിരം കാഴ്ചയാണ്, സിഗരെറ്റ് വലിച്ചു കൊണ്ടിരിക്കുന്ന ഭര്‍ത്താവിനെ കണ്ടിട്ട് മുറിയിലേക്ക് വരുന്ന ഭാര്യയുടെ കയ്യിലിരിക്കുന്ന പാല്‍ഗ്ലാസ്‌ നിലത്ത് വീണുപൊട്ടുന്ന രംഗം,അതോര്‍ത്തു ചിരിച്ചതാ. സില്ലി ഗേള്‍സ്‌ !"

മനു പാല്‍ ഗ്ലാസ് വാങ്ങി .

സുജിത മനു കൈനീട്ടി, ആദ്യരാത്രിയിലെ അവളുടെ ആദ്യത്തെ വാക്കുകള്‍,

"മനൂ , ഒരു പഫ്ഫ്‌ താ, ഞാന്‍ കിങ്ങ്സ് ഇത് വരെ വലിച്ചു നോക്കിയിട്ടില്ല"

ചിലിം .........

പാല്ഗ്ലാസ് നിലത്തു വീണു. കുപ്പിച്ചില്ലുകള്‍ സ്ലോ മോഷനില്‍ ചിതറി.

ആ ശബ്ദം കേട്ട്, വാതിലിനു പുറത്തു നിന്ന്‍ ചിരിയൊച്ചകള്‍ ഉണ്ടായി, ഒപ്പം അടക്കിപിടിച്ച പറച്ചിലുകളും .
"അവനു പണ്ടേ ഭയങ്കര ആക്രാന്താ " (കടപ്പാട് ആരോ .. )

Sunday, May 27, 2012

കാവ്യാമാധവനെ വഹിക്കുന്ന "ജര്‍മന്‍കാരന്‍"

ശ്രീദേവിക്കു ശേഷം SO CALLED "മലയാളിത്ത"മുള്ള വേഷങ്ങള്‍ക്ക് ഒത്ത ഒരാളെ തെരഞ്ഞു നടക്കുകയായിരുന്നു മലയാളി. ഒടുവില്‍ അത് ചെന്നെത്തി, കാവ്യാമാധവനില്‍. കാവ്യയുടെ ശരീരഭാഷയും അഭിനയശേഷിയും വ്യക്തിത്വമുള്ള നിരവധി കഥാപാത്രങ്ങളെ അവര്‍ക്ക് നേടിക്കൊടുത്തു. കഴിവുള്ള നടിമാരെ തെരഞ്ഞുവരാറുള്ള എല്ലാ സംഗതികളും കാവ്യയെയും തെരഞ്ഞുവന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളും കടുത്ത ജീവിതാനുഭവങ്ങളും ക്രൂരമായ ഗോസ്സിപ്പുകളും എല്ലാം. എല്ലാറ്റിനെയും തന്‍റെ പ്രതിഭകൊണ്ട് മറികടന്ന് കാവ്യ ഇന്നും തിളങ്ങുന്നു.


ഇതിനിടെ, കാവ്യയെ വഹിക്കുന്നതാരെന്ന ചോദ്യം ഈയുള്ളവന്‍റെയും മനസ്സിലെത്തി. കൊടുമ്പിരി കൊണ്ട അന്വേഷണങ്ങളായിരുന്നു പിന്നീട്. ഒടുവില്‍ അവിടെത്തന്നെ ചെന്നെത്തി. അതൊരു ജര്‍മന്‍കാരനാണ്. പേര് ബിഎംഡബ്ലിയു. ഈ ജര്‍മന്‍ കമ്പനിയുടെ 5 സീരീസ് വാഹനങ്ങളിലൊന്നായ എഫ്10 520 ഡിയാണ് കാവ്യാമാധവനെ കൊണ്ടുനടക്കുന്നത്.  

4395 സിസിയാണ് ഈ വാഹനത്തിന്‍റെ എന്‍ജിന്‍ ശേഷി. 407 കുതിരകളാണ് ഈ എന്‍ജിനിനകത്ത് വെകിളി പിടിച്ച് നില്‍ക്കുന്നത്. 1750 ആര്‍പിഎമ്മില്‍ 600 എന്‍ എം ടോര്‍ക്ക് പകരുന്നു ഈ എന്‍ജിന്‍. മണിക്കൂറില്‍ 250 കിമി വേഗത്തില്‍ പായാന്‍ 5 സീരീസിനാവും.

2010ലാണ് ബി എം ഡബ്ലിയു ഈ വാഹനം നിരത്തിലെത്തിച്ചത്. 3 സീരീസിനു ശേഷം ഏറ്റവുമധികം വില്‍പനയുള്ള വാഹനമാണ് 5 സീരീസ്. വില്‍പന 3 സീരീസിനെക്കാള്‍ കുറവാണെന്നു പറഞ്ഞിട്ടു കാര്യമില്ല. കമ്പനിയുടെ ലാഭത്തിന്‍റെ 50 ശതമാനത്തോളം വരുന്നത് 5 സീരീസില്‍ നിന്നാണ്. ലഭ്യമായ കണക്കുകള്‍ പ്രകാരം 60 ലക്ഷത്തോളം 5 സീരീസ് കാറുകള്‍ ലോകവിപണിയില്‍ വിറ്റഴിച്ചുകഴിഞ്ഞു ബി എം ഡബ്ലിയു.

ബി എം ഡബ്ലിയു 520ഡി എഫ് 10 കമ്പനിയുടെ 5 സീരീസ് കാറുകളിലെ ഏറ്റവും പുതിയയാളാണ്. ബി എം ഡബ്ലിയു കാറുകളുടെ സാധാരണ ഡിസൈനില്‍ വിപ്ലവകരമായ യാതൊന്നും ഈ വാഹനം കാണിക്കുന്നില്ല. ബിഎംഡബ്ലിയുവിന്‍റെ ഇ60 പോലുള്ള വാഹനങ്ങള്‍ക്കുള്ളത്ര അഹങ്കാരപരമായ സാന്നിധ്യമറിയിക്കല്‍ സ്വഭാവം ഈ ഡിസൈനിലില്ല എന്നുപറയാം. എന്നാല്‍ ഇക്കാരണം കൊണ്ട് പിന്‍വലിഞ്ഞ് നില്‍ക്കുന്നുമില്ല 5 സീരീസ് എഫ്10.

മറ്റ് മേഡലുകളില്‍ നിന്ന് വ്യത്യസ്തമായി എഫ്10ന്‍റെ ഗ്രില്‍ ഭാഗം മാത്രം ഇത്തിരി മുമ്പോട്ട് തള്ളി നില്‍ക്കുന്നുണ്ട്. ഇതി സവിശേഷമായ ഒരു വ്യക്തിത്വം വാഹനത്തിന് പകര്‍ന്നു നല്‍കുന്നു. 10 സ്പോക് അലോയ് വീലാണ് എഫ്10നുള്ളത്.

ബിഎംഡബ്ലിയു കാറുകളുടെ സവിശേഷതയായ എല്‍ ഷേപ് റിയര്‍ ലൈറ്റ് ക്ലസ്റ്ററുകള്‍ തന്നെയാണ് ഈ കാറിനുമുള്ളത്.

കടപ്പാട് - "ഒരു ഇന്ത്യ"

::::: 5 ടോപ്‌ ഫ്രീ "AntiVirus" ഡൌണ്‍ലോഡ് ചെയ്യൂ...::::...



 1. Avira Free Antivirus 2012

Avira has released yet another excellent free version of their antivirus solution. Avira Free Antivirus 2012 boasts good detection and removal rates for malware. The program also scans fairly fast and it doesn't consume much of the system's resources. Includes phishing protection for free which is definitely a good thing....


Notable Features: Realtime Protection, System Scanner, Quarantine, Scheduler, Reports, Events.
Pros: Great malware detection rates, quick scanning, prevents Autorun of removable storage medias, free phishing protection.
Cons: Less effective against rootkits, false positives, included phishing protection is not that effective.

DOWNLOAD ചെയ്യാനായി ഇവിടെ ക്ലിക് ചെയ്യുക -Download Avira




 2.Microsoft Security Essentials

From the creators of Windows comes Microsoft Security Essentials (MSE), a free antivirus solution for your Windows system. Being a Microsoft product, one of the most impressive aspects of MSE is definitely the frequent updates. Additionally, it is very easy to use, has an intuitive interface and essentially runs quietly in the background. It is definitely good at what it does but those who are looking for more features might want to look elsewhere.




Notable Features: Antivirus protection, Rootkit protection, Network inspection system, Windows firewall integration.
Pros: Free with no need for registration, always up-to-date, very easy to use, capped CPU usage.
Cons: Doesn't have that much features compared to other free antivirus programs, scan times can be slow, scheduled scan is only once a week

DOWNLOAD ചെയ്യാനായി ഇവിടെ ക്ലിക് ചെയ്യുക-Download




3.AVG Anti-Virus Free 2012

First, we'll start off with one of the household names in the antivirus industry, AVG. If you are looking for a free solution with impressive detection rates, then you are looking straight at it. And if you are still wanting for more, then you'll be happy to know that it scans rather quickly and utilizes minimal system resources. In some ways, it could be better than other commercial products out there.


Notable Features: Antivirus, PC Analyzer, Email Protection, LinkScanner, Anti-Rootkit, Gaming Mode, Identity Protection Pros: Fast Scanning, Phishing and Exploits protection, top-notch scores in malware removal and blocking, featured-packed free solution, minimal system resource usage
Cons: Separate rootkit scan, installs AVG Secure Search and AVG Security Toolbar by default (still optional)

DOWNLOAD ചെയ്യാനായി ഇവിടെ ക്ലിക് ചെയ്യുകDownload AVG




4.Panda Cloud Antivirus 1.5.1

Panda Cloud Antivirus is one of the first programs to rely entirely on the cloud. If there is no other way for you but to go lightweight, then you can't go wrong with this one. This is definitely one of the best programs out there with regards to impact on system performance, which makes it ideal for Netbooks and the like. Its no-nonsense approach is perfect for users who doesn't want to complicate things with tons of settings.

Notable Features: Antivirus & Antispyware, Anti-Rootkits, Improved offline protection, Behavioral blocking, URL and Web filtering Pros: Cloud based, good detection rate, quick protection against new threats, minimal system impact, excellent cleanup of scareware, fast install
Cons: Malware cleanup and detection could be better

DOWNLOAD ചെയ്യാനായി ഇവിടെ ക്ലിക് ചെയ്യുക Download Panda


5.Avast! Free Antivirus 6

Avast Free Antivirus simply gets a lot of things right. The program has a highly intuitive, uncluttered, easy to use interface, minimal resource usage, healthy dose of features and good performance. It strikes a healthy balance that hits everything positive that makes an antivirus program great. For a free option, it does have a lot of great features, which is never a bad thing. Avast addresses most of the concerns that a modern user has. And for that reason, it stands as one of the best, if not the best free security solution out there.

Notable Features: Antivirus with anti-spyware, Script Shield, Web Shield, File system shield, P2P Shield/IM Shield, AutoSandbox, CommunityIQ sensors, Boot-time scanner, Silent/Gaming Mode, Heuristics engine and tons more.
Pros: Unbeatable when it comes to number of features, minimal system impact, lots of real-time shields, rootkit protection, provides website reliability ratings
Cons: Detection rates could be better

DOWNLOAD ചെയ്യാനായി ഇവിടെ ക്ലിക് ചെയ്യുകDownload Avast! 

 

 

നിങ്ങളുടെ ഗ്രൂപ്പ് ഫോട്ടോയില്‍ നിന്നും ആരെയെങ്കിലും അപ്രത്യക്ഷമാക്കണോ ?


ഗ്രൂപ്പ് ഫോട്ടോയില്‍ ഉള്ള നിങ്ങള്ക്ക് ഇഷ്ട്ടപെടാത്ത ആളുകളെയോ വസ്തുവോ ഒഴിവാക്കണമെന്ന് നിങ്ങള്ക്ക് ആഗ്രഹമില്ലേ ?
എങ്കില്‍ ഇതൊന്നു പരീക്ഷിച്ചു നോക്കൂ....

സോഫ്റ്വേര്‍ DOWNLOAD ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക .ഒരു മിനുട്ട് കാത്തു നില്‍ക്കണേ
ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം ഈ സീരിയല്‍ നമ്പര്‍ കൊടുത്തു അങ്ങട് രെജിസ്റ്റെര്‍ ചെയ്യാ...
സീരിയല്‍: JXMI-IRBO-YTVC-CSXS-XUCS-OTNB-NOCQ-FDAJ

ഡിലീറ്റ് ചെയ്യേണ്ട ഭാഗം സെലക്റ്റ്‌ ചെയ്യുക... അതിനു ശേഷം... "RUN" ചെയ്യുക.....













ഇഷ്ട്ടപെട്ടെങ്കില്‍ ഒരു ലൈക്ക്..ഒരു കമന്റ്‌...



Saturday, May 26, 2012

"ഫേസ്ബുക്കില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ ഗൂഗിളിന്‍റെ സോഫ്റ്റ്‌വെയര്‍"

മലയാളം ഓണ്‍ലൈനില്‍ ടൈപ്പ് ചെയ്യാന്‍ നിരവധി വെബ്സൈറ്റുകള്‍ ലഭ്യമാണ്. മലയാളം വളരെ വേഗത്തിലും എളുപ്പമായും ടൈപ്പ് ചെയ്യാന്‍ ഇവ സഹായകമാണ്. ഈ വെബ്സൈറ്റുകളില്‍ മലയാളം ടൈപ്പ് ചെയ്തു അത് നമ്മള്‍ അവിടെ നിന്നും കോപി ചെയ്തു, നമുക്ക്‌ ആവശ്യമുള്ളിടത്ത് പേസ്റ്റ് ചെയ്യണം. ഇപ്പോള്‍ ഗൂഗിള്‍ ട്രാന്‍സ്ലേഷന്‍ ഐ.എം.ഇ എന്ന സോഫ്റ്റ്‌വെയര്‍ നമ്മുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണെങ്കില്‍ എവിടെ വേണമെങ്കിലും നമുക്ക്‌ മലയാളം എളുപ്പത്തില്‍ ടൈപ്പ്‌ ചെയ്യാനാകും. കോപ്പി-പേസ്റ്റ് ചെയ്യേണ്ട ആവശ്യവും ഇല്ല. ഇങ്ങനെ നമുക്ക്‌ ഓഫ്‌ലൈനിലും മലയാളം ടൈപ്പ് ചെയ്യാന്‍ കഴിയും എന്നത് ഇതിന്റെ പ്രത്യേകത ആണ്. മലയാളം, ഹിന്ദി തുടങ്ങി 19 വിവിധ ഭാഷകള്‍ ഇതില്‍ ഉണ്ട്. ഇതുവഴി നമുക്ക്‌ എല്ലാ ഫയലുകളും റീ-നെയിം ചെയ്യാം, കൂടാതെ ഗൂഗിള്‍ ടോക്ക്, യാഹൂ മെസ്സഞ്ചര്‍, ഫേസ്ബുക്ക്, ഓര്‍കുട്ട് തുടങ്ങി എല്ലാ ഇടങ്ങളിലും വേഗത്തില്‍ മലയാളം ടൈപ്പ് ചെയ്യാനും, ചാറ്റ് ചെയ്യാനും ആകും.  


ഈ സോഫ്റ്റ്‌വെയര്‍ Download ചെയ്ത് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Choose your IME Language എന്നതിന് താഴെ ഭാഷ മലയാളം തെരഞ്ഞെടുക്കുക. അതിനു ശേഷം താഴെ  Downlaod IME യില്‍ ക്ലിക്ക് ചെയ്ത് സോഫ്റ്റ്‌വെയര്‍  
Downlaod ചെയ്യാം. ഇത് സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം കമ്പ്യൂട്ടറിലെ ലാംഗ്വേജ്‌ ബാറില്‍ ഭാഷ മലയാളം തിരഞ്ഞെടുക്കുക. 


  






 ഇനി കമ്പ്യൂട്ടറില്‍ എവിടെയും വളരെ വേഗത്തില്‍ മലയാളം ടൈപ്പ് ചെയ്യാം!!
  
 ALT+SHIFT കീ പ്രസ്‌ ചെയ്താല്‍ അനായാസം നിങ്ങള്ക്ക് മലയാളവും ഇംഗ്ലീഷും പരസ്പരം മാറ്റാവുന്നതാണ്. മലയാളം ആണെങ്കില്‍ താഴെ വലതു ഭാഗത്ത് മലയാളം അക്ഷരം കാണിക്കും.

മംഗ്ലീഷ് എന്ന് പരക്കെ അറിയപ്പെടുന്ന രീതിയില്‍ ആണ് മലയാളം ടൈപ്പ് ചെയ്യേണ്ടത്. അതായത് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തു അതിനെ മലയാളം ആക്കുന്ന ഒരുതരം രീതി ആണത്. പല വാക്കുകളും അതിന്റെ ഒറിജിനല്‍ ഇംഗ്ലീഷ് സ്പെല്ലിങ്ങില്‍ തന്നെ ടൈപ്പ് ചെയ്താല്‍ മതിയാകും. എന്നാല്‍ ചില വാക്കുകള്‍ അതിന്റെ ഉച്ചാരണത്തിനനുസരിച്ച് മാറ്റേണ്ടി വരും...

ഓഫ്‌ലൈനിലും മലയാളം വേഗത്തില്‍ ടൈപ്പ് ചെയ്യാന്‍ ആകും എന്നതാണ് ഇതിന്റെ പ്രത്യേകത. ഗൂഗിള്‍ ടോക്ക്, യാഹൂ മെസ്സഞ്ചര്‍, ഫേസ്ബുക്ക്, ഓര്‍കുട്ട് തുടങ്ങി എല്ലാ ഇടങ്ങളിലും വേഗത്തില്‍ മലയാളം ടൈപ്പ് ചെയ്യാനും, ചാറ്റ് ചെയ്യാനും ഇതുവഴി സാധ്യമാകും!!!




ഈ കാര്യങ്ങള്‍ മുന്‍പേ അറിയാവുന്നവര്‍ ക്ഷമിക്കുമല്ലോ!! 


Friday, May 25, 2012

"മറഞ്ഞിരിക്കുന്ന പാസ്സ്‌വേര്‍ഡ്‌ കണ്ടുപിടിക്കാം"

 മറഞ്ഞിരിക്കുന്ന പാസ്സ്‌വേര്‍ഡ്‌ അടിച്ചു മാറ്റാന്‍ ഒരു കിടു സോഫ്റ്റ്‌വെയര്‍... ഈ സംഭവം ഡൌണ്‍ലോഡ് ചെയ്യാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക
 അടിച്ചു മാറ്റിയ ഫയല്‍ എക്സ്ട്രാക്ട് ചെയ്ത്  ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഡികോഡ് ചെയ്യാം.......


സ്ക്രീന്‍ഷോട്സ്........    



--------------- Twitter Bird Gadget