ma blog

Sunday, May 27, 2012

കാവ്യാമാധവനെ വഹിക്കുന്ന "ജര്‍മന്‍കാരന്‍"

ശ്രീദേവിക്കു ശേഷം SO CALLED "മലയാളിത്ത"മുള്ള വേഷങ്ങള്‍ക്ക് ഒത്ത ഒരാളെ തെരഞ്ഞു നടക്കുകയായിരുന്നു മലയാളി. ഒടുവില്‍ അത് ചെന്നെത്തി, കാവ്യാമാധവനില്‍. കാവ്യയുടെ ശരീരഭാഷയും അഭിനയശേഷിയും വ്യക്തിത്വമുള്ള നിരവധി കഥാപാത്രങ്ങളെ അവര്‍ക്ക് നേടിക്കൊടുത്തു. കഴിവുള്ള നടിമാരെ തെരഞ്ഞുവരാറുള്ള എല്ലാ സംഗതികളും കാവ്യയെയും തെരഞ്ഞുവന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളും കടുത്ത ജീവിതാനുഭവങ്ങളും ക്രൂരമായ ഗോസ്സിപ്പുകളും എല്ലാം. എല്ലാറ്റിനെയും തന്‍റെ പ്രതിഭകൊണ്ട് മറികടന്ന് കാവ്യ ഇന്നും തിളങ്ങുന്നു.


ഇതിനിടെ, കാവ്യയെ വഹിക്കുന്നതാരെന്ന ചോദ്യം ഈയുള്ളവന്‍റെയും മനസ്സിലെത്തി. കൊടുമ്പിരി കൊണ്ട അന്വേഷണങ്ങളായിരുന്നു പിന്നീട്. ഒടുവില്‍ അവിടെത്തന്നെ ചെന്നെത്തി. അതൊരു ജര്‍മന്‍കാരനാണ്. പേര് ബിഎംഡബ്ലിയു. ഈ ജര്‍മന്‍ കമ്പനിയുടെ 5 സീരീസ് വാഹനങ്ങളിലൊന്നായ എഫ്10 520 ഡിയാണ് കാവ്യാമാധവനെ കൊണ്ടുനടക്കുന്നത്.  

4395 സിസിയാണ് ഈ വാഹനത്തിന്‍റെ എന്‍ജിന്‍ ശേഷി. 407 കുതിരകളാണ് ഈ എന്‍ജിനിനകത്ത് വെകിളി പിടിച്ച് നില്‍ക്കുന്നത്. 1750 ആര്‍പിഎമ്മില്‍ 600 എന്‍ എം ടോര്‍ക്ക് പകരുന്നു ഈ എന്‍ജിന്‍. മണിക്കൂറില്‍ 250 കിമി വേഗത്തില്‍ പായാന്‍ 5 സീരീസിനാവും.

2010ലാണ് ബി എം ഡബ്ലിയു ഈ വാഹനം നിരത്തിലെത്തിച്ചത്. 3 സീരീസിനു ശേഷം ഏറ്റവുമധികം വില്‍പനയുള്ള വാഹനമാണ് 5 സീരീസ്. വില്‍പന 3 സീരീസിനെക്കാള്‍ കുറവാണെന്നു പറഞ്ഞിട്ടു കാര്യമില്ല. കമ്പനിയുടെ ലാഭത്തിന്‍റെ 50 ശതമാനത്തോളം വരുന്നത് 5 സീരീസില്‍ നിന്നാണ്. ലഭ്യമായ കണക്കുകള്‍ പ്രകാരം 60 ലക്ഷത്തോളം 5 സീരീസ് കാറുകള്‍ ലോകവിപണിയില്‍ വിറ്റഴിച്ചുകഴിഞ്ഞു ബി എം ഡബ്ലിയു.

ബി എം ഡബ്ലിയു 520ഡി എഫ് 10 കമ്പനിയുടെ 5 സീരീസ് കാറുകളിലെ ഏറ്റവും പുതിയയാളാണ്. ബി എം ഡബ്ലിയു കാറുകളുടെ സാധാരണ ഡിസൈനില്‍ വിപ്ലവകരമായ യാതൊന്നും ഈ വാഹനം കാണിക്കുന്നില്ല. ബിഎംഡബ്ലിയുവിന്‍റെ ഇ60 പോലുള്ള വാഹനങ്ങള്‍ക്കുള്ളത്ര അഹങ്കാരപരമായ സാന്നിധ്യമറിയിക്കല്‍ സ്വഭാവം ഈ ഡിസൈനിലില്ല എന്നുപറയാം. എന്നാല്‍ ഇക്കാരണം കൊണ്ട് പിന്‍വലിഞ്ഞ് നില്‍ക്കുന്നുമില്ല 5 സീരീസ് എഫ്10.

മറ്റ് മേഡലുകളില്‍ നിന്ന് വ്യത്യസ്തമായി എഫ്10ന്‍റെ ഗ്രില്‍ ഭാഗം മാത്രം ഇത്തിരി മുമ്പോട്ട് തള്ളി നില്‍ക്കുന്നുണ്ട്. ഇതി സവിശേഷമായ ഒരു വ്യക്തിത്വം വാഹനത്തിന് പകര്‍ന്നു നല്‍കുന്നു. 10 സ്പോക് അലോയ് വീലാണ് എഫ്10നുള്ളത്.

ബിഎംഡബ്ലിയു കാറുകളുടെ സവിശേഷതയായ എല്‍ ഷേപ് റിയര്‍ ലൈറ്റ് ക്ലസ്റ്ററുകള്‍ തന്നെയാണ് ഈ കാറിനുമുള്ളത്.

കടപ്പാട് - "ഒരു ഇന്ത്യ"

1 comment:

  1. BMW Introduced 5 series in 1972.This is the 6 generation of 5 series.... www.autogadget46.blogspot.com

    ReplyDelete

--------------- Twitter Bird Gadget