ma blog

Tuesday, May 29, 2012

" മറ്റുള്ളവരുടെ കമ്പ്യൂട്ടര്‍ നമുക്ക് വീട്ടിലിരുന്നു ഓപ്പറേറ്റു ചെയ്യാന്‍ ഒരു സോഫ്റ്റ്‌ വെയര്‍ "

  

ഈ സോഫ്റ്റ്‌വെയര്‍ വഴി നമുക്ക്‌ നമ്മുടെ സുഹൃത്തുക്കളുടെ കമ്പ്യൂട്ടര്‍ നമുക്ക് സ്വന്തം വീട്ടിലിരുന്നു ഓപ്പറേറ്റുചെയ്യാം....
ഇതിനു വേണ്ടത്  രണ്ടു സിസ്റ്റത്തിലും ഈ "TEAM VIEWER" സോഫ്റ്റ്‌വെയര്‍ മാത്രം....
നമ്മുടെ സിസ്റ്റത്തിന്‍റെ തകരാറുകള്‍ സമയനഷ്ട്ടം കൂടാതെ ശരിയാക്കാനും സാധിയ്ക്കും.
 ഇതിനായി ഇതു ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം കിട്ടുന്ന  "യൂസര്‍ ഐഡി" യും "പാസ്സ്വേഡും" നമ്മുടെ സഹായിക്കു പറഞ്ഞു കൊടുത്താല്‍ മതിയാകും.

ഈ സോഫ്റ്റ്‌വെയര്‍ നമുക്ക് എപ്പോള്‍ വേണമെങ്കിലും ഡിസ്കണക്ട് ചെയ്യാം.. കൂടാതെ നമ്മുടെ സിസ്റ്റത്തില്‍ എന്തൊക്കെയാണ് അയാള്‍ ചെയ്യുന്നത് എന്ന് നമുക്ക് നമ്മുടെ മോണിറ്ററില്‍ ദ്രിശ്യമാകുകയും ചെയ്യും..

"നമ്മുടെ അനുവാദം കൂടാതെ ആര്‍ക്കും ഇതു ആക്ടിവേറ്റു ചെയ്യാന്‍ സാധിക്കില്ല എന്ന് ചുരുക്കം""



ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക CLICK HERE

ഡൌണ്‍ലോഡ് ചെയ്ത ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.... 


സ്ക്രീന്‍ ഷോട്ടുകള്‍ ചുവടെ കൊടുക്കുന്നു...
 








നമ്മളില്‍ ഭൂരിപക്ഷം പേര്‍ക്കും ഈ സോഫ്റ്റ്‌വെയറിനെ പറ്റി അറിയാം...
ഇതു അറിയാത്തവര്‍ക്ക് വേണ്ടി ഉള്ളതാണേ...............





No comments:

Post a Comment

--------------- Twitter Bird Gadget